കട്ടപ്പന: തമിഴ്‌നാട് സ്വദേശിനിയായ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ മാതാവിനെയും കാമുകനെയും അറസ്റ്റ് ചെയ്തു. തെങ്ങുകയറ്റ തൊഴിലാളിയായ മരിയാപുരം മുല്ലശ്ശേരില്‍ അനീഷ് (28), കുട്ടിയുടെ മാതാവ് ദിവാനി (38) എന്നിവരെയാണ് പോലിസ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ ബലാല്‍സംഗത്തിനും മാതാവിനെതിരേ പീഡനത്തിന് ഒത്താശ ചെയ്യല്‍, മറച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരവും കേസെടുത്തു.
കട്ടപ്പന വനിതാ പോലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായ കുട്ടിയെ തൊടുപുഴ ചൈല്‍ഡ്‌ലൈനിന്റെ സംരക്ഷണത്തില്‍ വിട്ടു. തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിന്റെ പല സ്ഥലങ്ങളിലായി താമസിച്ച് ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റു ജീവിക്കുന്ന തമിഴ് സ്ത്രീക്കൊപ്പം കഴിഞ്ഞ എട്ടു മാസം മുമ്പാണ് ഇരട്ടയാറ്റിലെ വാടകവീട്ടില്‍ അനീഷ് താമസമാക്കുന്നത്.
ഇരുവരും വൈകുന്നേരങ്ങളില്‍ മദ്യപിക്കുക പതിവായിരുന്നു. ഈ അവസരം മുതലെടുത്ത് അനീഷ് കുട്ടിയെ കഴിഞ്ഞ ആറു മാസമായി പീഡനത്തിനിരയാക്കുകയായിരുന്നു. പകല്‍സമയങ്ങളില്‍ ഇവര്‍ ജോലിക്കു പോവുമ്പോള്‍ കുട്ടിയെ സ്‌കൂളില്‍ വിടാതെ കഠിനമായ വീട്ടുജോലികള്‍ ചെയ്യിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും പതിവായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മിക്കയിടത്തും കമ്പി പഴുപ്പിച്ചു പൊള്ളിച്ച നിലയിലാണ്. കാലില്‍ നായ കടിച്ച മുറിവ് ചികിത്സ കിട്ടാതെ പഴുത്തു വ്രണമായിട്ടുണ്ട്. കൃത്യമായി ഭക്ഷണം നല്‍കാത്തതിനാല്‍ ആരോഗ്യനിലയും മോശമാണ്.
കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി എം കുന്നിപറമ്പന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ടി ഡി സുനില്‍കുമാര്‍, വനിതാ ഹെല്‍പ്‌ലൈന്‍ എസ്.ഐ. ജയശ്രീ, എ.എസ്.ഐ. രവീന്ദ്രന്‍, സീനിയര്‍ സി.പി.ഒ. സജിമോന്‍ ജോസഫ്, വനിതാ സി.പി.ഒ. ആശ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment