Latest News

ആക്‌സിഡന്റ് കെയര്‍ യൂണിറ്റ് ആരംഭിച്ചു


കാസര്‍കോട് : വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര ശുശ്രൂഷ നല്‍കുന്നതിനായി കാസര്‍കോട് പോലീസ് ആവിഷ്‌ക്കരിച്ച ആക്‌സിഡന്റ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. 

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് ഉദ്ഘാടനം ചെയ്തു. സെന്ററിനോട് അനുബന്ധമുള്ള രക്തദാന സേന എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി ഐ ഡോ. വി ബാലകൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു.

അപകടങ്ങളില്‍പ്പെടുന്നവര്‍ക്കു ഉടന്‍ തന്നെ ചികിത്സാ ലഭ്യമാക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. മോട്ടോര്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും സഹകരിച്ചുകൊണ്ടാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. അപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ കേസില്‍ സാക്ഷികളാക്കില്ലെന്നു പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.