കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ സംസ്ഥാനത്തെ ആദ്യത്തെ പേപ്പര്‍ലെസ് പഞ്ചായത്തായി. കടലാസ് ഫയലുകളുടെ ഉപയോഗം പരമാവധി കുറച്ച് കംപ്യൂട്ടര്‍ സാങ്കേതികവിദ്യയിലൂടെ ഫയലുകള്‍ കൈകാര്യംചെയ്യുന്ന സംവിധാനമാണ് പേപ്പര്‍ലെസ് ഓഫിസ്.
പ്രതിദിനം 100കണക്കിന് കടലാസുകളാണ് പഞ്ചായത്തുകളില്‍ ഉപയോഗിച്ചുവരുന്നത്. പേപ്പര്‍ലെസ് ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കടലാസുകളുടെ ഉപയോഗം കുറയുകയും പഞ്ചായത്ത് പരിസ്ഥിതി സൗഹൃദ പഞ്ചായത്ത് എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാവുകയും ചെയ്തു.ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്. ഫ്രണ്ട് ഓഫിസില്‍ ലഭിക്കുന്ന അപേക്ഷകള്‍ സ്‌കാന്‍ ചെയ്ത് ബന്ധപ്പെട്ട സെക്ഷനുകളിലേക്കു തല്‍സമയം അയക്കുന്നു. ഫയലുകള്‍ കാണാതാവുക എന്ന പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമാണ് പേപ്പര്‍ലെസ് ഓഫിസ് സംവിധാനം.
ഫയലുകളുടെ വിവരങ്ങള്‍ അതാതു സമയം ഇന്റര്‍നെറ്റ് വഴി പൊതുജനങ്ങള്‍ക്ക് അറിയുന്നതിനു സാധിക്കും. എസ്.എം.എസ്. വഴി വിവരങ്ങള്‍ അയക്കുന്നതിനും സംവിധാനമുണ്ട്. ഫയലുകളുടെ സ്റ്റാറ്റസ് പ്രസിഡന്റിനും സെക്രട്ടറിക്കും അറിയുന്നതിനും സംവിധാനമുണ്ട്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വിവിധ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടന്‍ഡര്‍ വിവരങ്ങള്‍ എന്നിവ നിലവില്‍ ഇന്റര്‍നെറ്റ് വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാവുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment