ഉദുമ: പുതുക്കിപ്പണിത ഉദുമ നാലാംവാതുക്കല്‍ ഫാറൂഖ് ജുമാ മസ്ജിദ് വ്യാഴാഴ്ച അസര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി സയ്യിദ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. കീഴൂര്‍ മംഗലാപുരം സംയുക്ത ഖാസി ത്വാഖ അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീര്‍ ത്വാഖ അഹമ്മദ് മൗലവി ഹമീദ് മാങ്ങാടിന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉപഹാര സമര്‍പ്പണം നടത്തി.
സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി,, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, സയ്യിദ് പൂക്കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് യു.കെ. മുഹമ്മദ് മീര്‍ ബാഖിര്‍ ദാമാദ് അല്‍ബുഖാരി, യുസഫ് ഫൈസി, അബൂബക്കര്‍ ഹനീഫി, അബ്ദുല്‍ അസീസ് ദാരിമി, എന്‍.ബി കരീം, കെ.എ ഷുക്കൂര്‍, സത്താര്‍ മുക്കുന്നോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ കെ. എ മുഹമ്മദാലി സ്വാഗതവും സാദിഖ് പാക്യാര നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News












No comments:
Post a Comment