കാസര്‍കോട്: നീണ്ട നാളത്തെ പോരാട്ടത്തിനൊടുവില്‍ മറാഠി സമുദായത്തെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടും ആനുകൂല്യം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രഗവണ്‍മെന്റ് പാസാക്കിയ നിയമത്തില്‍ രാഷ്ട്രപതി ഒപ്പിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മറാഠി വിഭാഗങ്ങളെ വഞ്ചിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ദുരുദ്ദേശ്യപരമായാണ് പ്രവര്‍ത്തിക്കുന്നത്.
ജില്ലയിലെ യുഡിഎഫ് നേതാക്കളാണ് ഇതിനുപിന്നില്‍. പാര്‍ലമെന്റ് പാസാക്കിയ നിയമം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത് ഫെഡറല്‍ സംവിധാനത്തിനെതിരും ഭരണഘടനാ വിരുദ്ധവുമാണ്. നീതി നിഷേധിക്കപ്പെട്ട മറാഠി സമുദായത്തോടുള്ള വഞ്ചനയുമാണിത്. ഇക്കാര്യത്തില്‍ സത്വര നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment