ആദര്‍ശപരമോ, വ്യക്തികളുടെയും സംഘടനകളുടെയും നയനിലപാടുകളുടെയോ കുടുംബപ്രശ്‌നങ്ങളുടെയോ പേരിലുള്ള തര്‍ക്കങ്ങള്‍ പരസ്പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരമാണ്. സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന ഒരു ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ല.
'മനുഷ്യര്‍ക്കു വേണ്ടി നിയുക്തമായ ഉത്തമ സമുദായം' എന്ന പരിശുദ്ധ ഖുര്‍ആന്റെ വിശേഷണം വിസ്മരിക്കപ്പെട്ടു കൂടാ. ജനങ്ങള്‍ക്കിടയില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തേണ്ടത് ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ സമൂഹത്തിന്റെ എക്കാലത്തെയും സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്. എത്ര പ്രകോപനപരമായ അന്തരീക്ഷത്തിലും സമാധാനം കൈവിടാതിരിക്കാനും ക്ഷമാപൂര്‍വം പ്രശ്‌നങ്ങളെ സമീപിക്കാനും കഴിയണം.
രാഷ്ട്രീയവും മതപരവും സാമൂഹികവുമായി ജനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ സമാധാനം സംരക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തേണ്ടത് വിശ്വാസപരമായ ഉത്തരവാദിത്തമാണ്. സംഘര്‍ഷങ്ങള്‍ വളര്‍ത്താനല്ല, സൗഹൃദാന്തരീക്ഷം സ്ഥാപിക്കാനാണ് എല്ലാവരും പരിശ്രമിക്കേണ്ടത്- തങ്ങള്‍ ആഹ്വാനം ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment