ഇത്തരത്തില്‍ നിരവധി പെണ്‍കുട്ടികളെ സംഘം വിളിപ്പിച്ചിരുന്നു. ഫോണില്‍ വിളിച്ചുനല്‍കിയാല്‍ പിന്നീട് സംസാരിക്കുക സംഘത്തിലുള്ളവരായിരിക്കുമെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. അതേസമയം, പെരിങ്ങത്തൂരില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് അസുഖംകാരണമാണെന്നാണു പ്രചരിച്ചിരിക്കുന്നത്.
പെണ്‍വാണിഭസംഘത്തിന്റെ കെണിയില്‍പ്പെട്ട് പന്തിരിക്കരയിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി ആഗസ്ത് 17ന് ആത്മഹത്യ ചെയ്തിരുന്നു. അന്നും അസുഖവും കുടുംബപ്രാരബ്ധവും കാരണമാണ് ആത്മഹത്യചെയ്തതെന്നായിരുന്നു സെക്‌സ് റാക്കറ്റുകാര്‍ പ്രചരിപ്പിച്ചത്. ആത്മഹത്യ ചെയ്യുന്നതിനു രണ്ടുദിവസം മുമ്പും പെണ്‍കുട്ടിയെ ഫോണില്‍ വിളിപ്പിച്ചിരുന്നതായും പെണ്‍കുട്ടി ചാനലിനോട് വെളിപ്പെടുത്തി. കോഴിക്കോട്ടെ ഹോട്ടലില്‍ പീഡിപ്പിക്കാനായി കൊണ്ടുപോയപ്പോള്‍ മറ്റു പല പെണ്‍കുട്ടികളെയും അവിടെ കണ്ടതായും പറഞ്ഞു.
ഇക്കഴിഞ്ഞ ഏഴിന് പീഡനത്തിനിരയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുടെ പോലിസ് രേഖപ്പെടുത്തിയ മൊഴിയിലും തലശ്ശേരിക്കടുത്ത പെരിങ്ങത്തൂരില്‍ ആത്മഹത്യചെയ്ത പെണ്‍കുട്ടിയെയും സെക്‌സ് റാക്കറ്റിലുള്ളവര്‍ ഫോണില്‍ വിളിപ്പിച്ചതായി വ്യക്തമാക്കിയിരുന്നു. റാക്കറ്റിന്റെ കെണിയിലകപ്പെട്ട മറ്റു നിരവധി പെണ്‍കുട്ടികളുടെ പേരും പറഞ്ഞിരുന്നു. കൊയിലാണ്ടിയിലെയും അത്തോളിയിലെയും പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയില്‍ കുടുങ്ങിയതായും കോഴിക്കോട്ടെ ഹോട്ടലില്‍ കൊണ്ടു പോയി പീഡിപ്പിച്ചതായും വ്യക്തമാക്കിയിരുന്നു. പ്രണയം നടിച്ച് പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഇതു കാണിച്ചാണ് പീഡനം തുടര്‍ന്നത്. പരാതി നല്‍കിയ പെണ്‍കുട്ടിയെയും പീഡനദൃശ്യം കാണിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment