പ്രഭാതനമസ്‌കാര ശേഷം പനിനീര്‍ ചേര്‍ത്ത സംസം വെള്ളത്തില്‍ കഅബാലയത്തിന്റെ ഉള്ളും പുറവും കഴുകി. തുണി ഉപയോഗിച്ച് കഅബയ്ക്കകത്തെ ചുവരുകള്‍ വൃത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് കഅബയുടെ തക്കോല്‍ സൂക്ഷിപ്പുകാരനായ ഇപ്പോഴത്തെ അവകാശി ശെയ്ഖ് അബ്ദുല്ല ഖാദിര്‍ ശൈബിക്കു കൈമാറി.സൗദി ഭരണാധികാരി അബ്ദുല്ല രാജാവിനെ പ്രതിനിധീകരിച്ചു മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനാണു ചടങ്ങിനു നേതൃത്വം വഹിച്ചത്.
ഒ.ഐ.സി. സെക്രട്ടറി ജനറല്‍ പ്രഫ. ഇക്മലുദ്ദീന്‍ ഇഹ്‌സാനോഗ്‌ലു, വിവിധ ഇസ്‌ലാമിക രാജ്യങ്ങളിലെ പ്രതിനിധികള്‍ ചടങ്ങിന് സാക്ഷിയായി. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും ഇന്ത്യന്‍ അംബാസഡര്‍ ഹാമിദ്അലി റാവുവും പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment