Latest News

മൈലാട്ടിയില്‍ പോലീസ് വാഹനവും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിമുട്ടി

പൊയ്‌നാച്ചി: മൈലാട്ടിയില്‍ പോലീസ് വാഹനവും ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും കൂട്ടിമുട്ടി. തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ സെറിഫെഡ് ഓഫീസിന് മുന്നിലാണ് അപകടമുണ്ടായത്. ഹൈവേ പോലീസിന്റെ കെ.എല്‍. 01 ബി.കെ. 7332 നമ്പര്‍ ഇന്നോവ കാറും കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിമുട്ടിയത്.

അപകടത്തില്‍ ബസ് മറിയുകയും കാറിന്റെ മുന്‍വശം തകരുകയും ചെയ്തു. രണ്ട് വാഹനത്തിലേയും യാത്രക്കാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News , Accident, Police, Case, Poinachi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.