Latest News

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് വി.എസിനെതിരേ സരിതയുടെ പരാതി

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരെ സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിതാ എസ്.നായര്‍ നിയമനടപടി സ്വീകരിക്കും. മന്ത്രിമാര്‍ സരിതയെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണിത്.

വി.എസ് സ്ത്രീത്വത്തെ അവഹേളിച്ചു എന്നു കാണിച്ചാകും സരിത എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു. വി.എസിനെ കൂടാതെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ബിജുവിന്റെ അഭിഭാഷകന്‍ ജേക്കബ് മാത്യൂ എന്നിവര്‍ക്കെതിരെയും പരാതി നല്‍കും.

വി.എസ് ഉന്നത സ്ഥാനത്തിരിക്കുന്ന നേതാവാണെന്നും അടിസ്ഥാനമില്ലാത്ത ആരോപണത്തിന്റെ പേരില്‍ അദ്ദേഹം പ്രസ്താവന നടത്തരുതായിരുന്നു എന്നും അട്ടക്കുളങ്ങര ജയിലിലെത്തി സരിതയില്‍ നിന്ന് പരാതി എഴുതി വാങ്ങിയ ശേഷം ഫെനി പറഞ്ഞു. സുരേന്ദ്രന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ എന്തടിസ്ഥാനത്തിലാണെന്നും ഫെനി ചോദിച്ചു.

ജാമ്യം ലഭിച്ച പുറത്തിറങ്ങിയാല്‍ സരിത എല്ലാം മാദ്ധ്യമങ്ങളോട് പറയും. അതിന് അവര്‍ക്ക് ഭയമൊന്നുമില്ല. സരിത പറഞ്ഞാല്‍ 21 പേജുള്ള മൊഴി പുറത്തുവിടുമെന്നും ഫെനി പറഞ്ഞു. സരിത ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി മൊഴി നല്‍കിയ അഡീഷണല്‍ സി.ജെ.എമ്മിനെതിരെ ഹൈക്കോടതിക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കുമെന്നും ഫെനി വിശദമാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News , Solar, Saritha, V.S, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.