Latest News

ചിത്രയ്ക്കും ആതിരയ്ക്കും ദേശീയ റെക്കോഡ്‌

കൊച്ചി: രണ്ട് ദേശീയ റെക്കോഡുകളുടെ പിറവിയോടെ അമ്പത്തിയേഴാം സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുടക്കം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ താരം പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ പി.യു. ചിത്രയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ കെ.ആര്‍ . ആതിരയുമാണ് ദേശീയ റെക്കോഡ് തിരുത്തിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വി.ഡി. അഞ്ജലി മീറ്റ് റെക്കോഡ് തിരുത്തി.

തന്റെ അവസാനത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ മാറ്റുരയ്ക്കുന്ന പി.യു. ചിത്ര 9:54.90 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദേശീയ റെക്കോഡ് തിരുത്തിയത്. മലയാളി താരം ഷമീന ജബ്ബാര്‍ 2006ല്‍ സൃഷ്ടിച്ച 9:55.62 സെക്കന്‍ഡിന്റെ റെക്കോഡാണ് ചിത്ര പഴങ്കഥയാക്കിയത്. ഈയിനത്തില്‍ 9:58.20 സെക്കന്‍ഡ് എന്ന തന്റെ തന്നെ പേരിലുള്ള മൂന്ന് വര്‍ഷം പഴക്കമുള്ള സംസ്ഥാന റെക്കോഡും ചിത്ര തിരുത്തി.

തന്റെ ആദ്യ സംസ്ഥാന മീറ്റിന് ഇറങ്ങിയ കെ.ആര്‍ . ആതിര 9:54.10 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദേശീയ റെക്കോഡ് തിരുത്തിയത്. യു.പി.യുടെ ഋതു ദിനകര്‍ 2008ല്‍ സൃഷ്ടിച്ച 10:00.03 സെക്കന്‍ഡിന്റെ റെക്കോഡാണ് ആതിര തിരുത്തിയത്. ഈയിനത്തില്‍ ഷമീന ഇബ്ബാറിന്റെ പേരിലുണ്ടായിരുന്ന 10:05.80 സെക്കന്‍ഡായിരുന്നു പഴയ സംസ്ഥാന റെക്കോഡ്.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 300 മീറ്ററില്‍ ആതിരയ്ക്ക് പിറകില്‍ 10:02.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വി.ഡി. അഞ്ജലി ഷമീന ജബ്ബാറിന്റെ പേരിലുണ്ടായിരുന്ന പഴയ മീറ്റ് റെക്കോഡ് മറികടന്നത്.

ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ ഒന്നാമതെത്തിയ മുണ്ടൂര്‍ സ്‌കൂളിലെ പി.ആര്‍ . രാഹുലന്റെ വകയായിരുന്നു മീറ്റിലെ ആദ്യസ്വര്‍ണം. 15:28.6 സെക്കന്‍ഡിലാണ് രാഹുല്‍ ഫിനിഷ് ചെയ്തത്. പാലക്കാട് പറളി സ്‌കൂളിലെ ജെ.സതീഷ് വെള്ളി നേടി. തിരുവനന്തപുരം സായിയിലെ ഷിജോ രാജനാണ് വെങ്കലം.

സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഇടുക്കി ഇരട്ടയാര്‍ സ്‌കൂളിലെ ഗീതു മോഹനന്‍ പി.യു. ചിത്രയ്ക്ക് പിറകില്‍ വെള്ളിയും പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ കെ.കെ.വിദ്യ വെങ്കലവും നേടി.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജ് സ്വര്‍ണം നേടി (09:02.70 സെ) പാലക്കാട് മുണ്ടൂര്‍ സ്‌കൂളിലെ എന്‍ .കെ.കിഷോര്‍ വെള്ളിയും പാലക്കാട് പറളി സ്‌കൂള്യിലെ പി.എം. സഞ്ജയ് വെങ്കലവും നേടി.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 300 മീറ്ററില്‍ എറണാകുളം പെരുമണ്ണൂര്‍ സ്‌കൂളിലെ പി. ആര്‍ . അലീഷയ്ക്കാണ് വെങ്കലം.

ആദ്യദിനം കാലത്ത് ആറു ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 28 പോയിന്റോടെ പാലക്കാടും സ്‌കൂളുകളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂള്‍ 14 പോയിന്റോടെയും മുന്നിട്ടുനില്‍ക്കുകയാണ്. എട്ട് പോയിന്റുള്ള എറണാകുളം ജില്ലയാണ് രണ്ടാമത്. അഞ്ചു പോയിന്റുള്ള കോഴിക്കോട് മൂന്നാമതാണ്. സ്‌കൂള്‍ വിഭാഗത്തില്‍ പത്ത് പോയിന്റുള്ള കുമരംപുത്തൂര്‍ സ്‌കൂള്‍ രണ്ടാമതും അഞ്ചു പോയിന്റുള്ള സെന്റ് ജോണ്‍ സ്‌കൂള്‍ നെല്ലിപ്പൊയില്‍ മൂന്നാമതുമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News , Kochi, School, Athletic Meet

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.