Latest News

പെരിയ വാഹനാപകടം: വിവാഹ നിശ്ചയ സംഘത്തിലെ ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട്: പെരിയ മൂന്നാംകടവില്‍ ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ് മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ മരിച്ചു. കാഞ്ഞങ്ങാട് വെള്ളിക്കോത്തെ കെ.ടി രവീന്ദ്രന്‍ (62) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രവീന്ദ്രനെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷമാണ് മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തില്‍ രവീന്ദ്രന്‍ ഉള്‍പെടെ 11 പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.

പരിക്കേറ്റ മറ്റുള്ളവരെ മാവുങ്കാല്‍ കിംസ് ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിക്കോത്ത് നിന്നും കുണ്ടംകുഴി കൊളത്തൂരിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍ പെട്ടത്.

അപടത്തില്‍ പരിക്കേറ്റ വെള്ളിക്കോത്തെ മാധവ (56) ന്റെ മകന്‍ സുഭാഷിന്റെ വിവാഹ നിശ്ചയത്തിനായി പോവുകയായിരുന്നു ഇവര്‍. മുന്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദേവീ രവീന്ദ്രനാണ് ഭാര്യ. മക്കള്‍: സിന്ധു രവീന്ദ്രന്‍, സിമ്മി രവീന്ദ്രന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Hospital, Died

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.