ബദിയഡുക്ക : പുത്തൂര്‍ - പെര്‍ള റോഡിലെ നാല്‍ക്കയിലെ ഹമീദിന്റെ വീട്ടില്‍ നിന്നും 140 പവനും ബൈക്കും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടയില്‍ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്‌ത ബൈക്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെ നല്‍ക്കയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ കര്‍ണാടക പ്രദേശത്ത് കലുങ്കിനടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ നിന്നും ഏതാനും വിരലടയാളങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
21 നു രാത്രിയാണ് ഹമീദിന്റെ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 140 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും കവര്‍ച്ച ചെയ്യപ്പെട്ടത്. കാസര്‍കോട് സി ഐ ഡോ. വി ബാലകൃഷ്‌ണന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വീട്ടില്‍ നിന്നും കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന ഏതാനും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചു വരികയാണ്. കവര്‍ച്ച ചെയ്‌ത സ്വര്‍ണ്ണാഭരണങ്ങളുമായി ഹമീദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്.
ജയിലില്‍ നിന്നും പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കളാണ് കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പോലീസ് സംശയം. അടുത്തിടെ ജയില്‍മോചിതരായിട്ടുള്ള ചിലരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Case

No comments:
Post a Comment