ആലക്കാട് കോണ്‍ഗ്രസ് മന്ദിരം ഉദ്ഘാടനത്തിനാണ് വേണുഗോപാല്‍ എത്തുന്നത്.സോളാര്‍ കേസ് പ്രതി സരിതയെ വേണുഗോപാല്‍ പീഡിപ്പിച്ചിരുന്നുവെന്ന് കേസിലെ മുഖ്യപ്രതിയും സരിതയുടെ കാമുകനുമായ ബിജു രാധാകൃഷ്ണനും അയാളുടെ അഭിഭാഷകനും വെളിപ്പെടുത്തിയിരുന്നു.
ക്രൈംഡിച്ചാമെന്റ് ഡി.വൈ.എസ്.പി: ശ്രീരാമന്‍, സി.ഐമാരായ എ.വി. ജോണ്‍ (തളിപ്പറമ്പ), അബ്ദുള്‍ റഹീം (പയ്യന്നൂര്‍)തുടങ്ങിയവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് സബ്ഡിവിഷനിലെ മുഴുവന്‍ എസ്.ഐമാരുംപോലീസുകാരും സുരക്ഷാസന്നാഹത്തിന് അണിനിരക്കും. കെ.എ.പിയുടെ സ്‌ട്രൈക്കിങ്ങ് ഫോഴ്‌സിനെയും രംഗത്തിറക്കും. ടിയര്‍ ഗ്യാസ്, ഗ്രനൈഡ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. സായുധരായ പോലീസിനെയാണ് ക്രമസമാധാന പാലനത്തിന് നിയോഗിക്കുന്നത്. സി.പി.എം ശക്തികേന്ദ്രമാണ് ആലക്കാട്. അതേസമയം കെ.സി.വേണുഗോപാലിന്റെ ജന്മദേശം ആലക്കാടിന് സമീപമാണ്.
ഇതേ തുടര്‍ന്ന് വേണുഗോപാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും മറ്റും രംഗത്തുവന്നിരുന്നു. ഈ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കെ.സി. വേണുഗോപാലിനെതിരെ കരിങ്കൊടി കാണിക്കാന്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കരിങ്കൊടി കാണിക്കലില്‍ ഒതുങ്ങില്ല എന്നാണ് പോലീസിന് ലഭിച്ച റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നാണ് കനത്ത സുരക്ഷാസന്നാഹം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ക്രൈംഡിച്ചാമെന്റ് ഡി.വൈ.എസ്.പി: ശ്രീരാമന്‍, സി.ഐമാരായ എ.വി. ജോണ്‍ (തളിപ്പറമ്പ), അബ്ദുള്‍ റഹീം (പയ്യന്നൂര്‍)തുടങ്ങിയവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് സബ്ഡിവിഷനിലെ മുഴുവന്‍ എസ്.ഐമാരുംപോലീസുകാരും സുരക്ഷാസന്നാഹത്തിന് അണിനിരക്കും. കെ.എ.പിയുടെ സ്‌ട്രൈക്കിങ്ങ് ഫോഴ്‌സിനെയും രംഗത്തിറക്കും. ടിയര്‍ ഗ്യാസ്, ഗ്രനൈഡ് തുടങ്ങിയ സംവിധാനങ്ങളും ഒരുക്കും. സായുധരായ പോലീസിനെയാണ് ക്രമസമാധാന പാലനത്തിന് നിയോഗിക്കുന്നത്. സി.പി.എം ശക്തികേന്ദ്രമാണ് ആലക്കാട്. അതേസമയം കെ.സി.വേണുഗോപാലിന്റെ ജന്മദേശം ആലക്കാടിന് സമീപമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Payyannur, CPM, Congress, Minister, Venugopal

No comments:
Post a Comment