Latest News

വിവാഹ നിശ്ചയത്തിന് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു

പെരിയ: വിവാഹ നിശ്ചയത്തിന് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കോത്തെ രവി (35)യെയാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിക്കോത്തെ മാധവന്‍ (56), ഗംഗാധരന്‍ (51), കൃഷ്ണന്‍ (52), ലില്ലി (42), ഹേമലത (45), അനാമിക, ഗായത്രി, ശ്രീഹരി, ഉദുമയിലെ സുരേഷ് കുമാര്‍ (45), രാഘവന്‍ (56) എന്നിവരെ പരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും മാവുങ്കാല്‍ കിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

പരിക്കേറ്റ മാധവന്റെ മകന്റെ മകന്‍ സുഭാഷിന്റെ വിവാഹ നിശ്ചയത്തിനായി കുണ്ടംകുഴിയിലേക്ക് രാവിലെ 10.30 ഓടെയാണ് ഇവര്‍ യാത്ര തിരിച്ചത്. പെരിയയ്ക്ക് സമീപം ദേശീയ പാതയില്‍ നിന്നും ഏതാനും മീറ്റര്‍ അകലേക്ക് ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Hospital 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.