വളപട്ടണം: പട്രോളിങ്ങില്‍ ഏര്‍പ്പെട്ട എസ്.ഐ ഉള്‍പെടെ പോലീസുകാരെ ആക്രമിച്ചതിന് മൂന്നു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് കുളത്തൂരിലെ നടുക്കേ വീട്ടില്‍ രതീഷ് (32), പൂതപ്പാറയിലെ പഴയ പുരയില്‍ ഷാജി (34), ചക്കപ്പാറ കോളനിയിലെ പി.പി. അഭിലാഷ് (28) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച അര്‍ധരാത്രി പൂതപ്പാറയിലാണ് സംഭവം.
നൈറ്റ് പട്രോളില്‍ ഏര്‍പ്പെട്ട വളപട്ടണം ഗ്രേഡ് എസ്.ഐ: എം.കെ. രാജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, നിധീഷ് എന്നിവരാണ് അക്രമിക്കപ്പെട്ടത്. റോഡരികില്‍ സംശയാസ്പദമായ
നിലയില്‍ മൂന്നു പേരെ കണ്ടതിനെ തുടര്‍ന്ന് പോലീസ് വാഹനം നിര്‍ത്തി എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചത്രെ. ഇതോടെ മൂന്നുപേരും അക്രമാസക്തരാവുകയും പോലീസുകാരനായ അനീഷിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറി പിടിച്ച് അക്രമിക്കുകയും ചെയ്തു.
തടയാന്‍ ശ്രമിച്ച എസ്.ഐ: രാജീവനെയും പോലീസുകാരന്‍ നിധീഷിനെയും കയ്യേറ്റം ചെയ്തു. തുടര്‍ന്ന് പോലീസ് അക്രമികളെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസുകാരെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Attack, Police, Case, Arrested

No comments:
Post a Comment