Latest News

പി. എ. ഉസ്താദ് അനുസമരണ സംഗമം ബുധനാഴ്ച

ദേളി: സഅദിയ്യ: ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളും കാഞ്ഞങ്ങാട് സംയുക്ത ജമഅത്ത് ഖാസിയുമായിരുന്ന മര്‍ഹും പി.എ. അബ്ദുല്ല മുസ്‌ലിയാര്‍ അനുസമരണവും തഹ്‌ലീല്‍ സംഗമം ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് ദേളി സഅദിയ്യ:യില്‍ നടക്കും.

ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ എ. കെ. അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങല്‍ പാനൂര്‍, പ്രാര്‍ത്ഥന നടത്തും. എ. പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തും. 

ഡോ. പി. എ. അഹ്മദ് സഈദ്, കെ. പി. ഹുസൈന്‍ സഅദി കെ.സി. റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ. കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അഹ്മദ് മുസ്‌ലിയാര്‍ ബേക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, റഫീഖ് സഅദി ദേലംപാടി, ഹമീദ് മൗലവി ആലംപാടി, സി. കെ. അബ്ദുല്‍ ഖാദിര്‍ ദാരിമി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, അഷ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിക്കും.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.