പയ്യന്നൂര്‍: ചെറുപുഴയിലെ ബാറില്‍ ചേരിതിരിഞ്ഞ് സംഘട്ടനം. ബാറിന്റെ ജനല്‍ ചിസ്റ്റുകള്‍ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അരിമ്പ സ്വദേശി ജോബി (25), ചിറ്റാരിക്കലിലെ ജ്യോതിഷ് (28) എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജിലും ബാര്‍ ജീവനക്കാരായ ജസ്റ്റിന്‍ (25), തോമസ് (41), അനൂപ് (27), രതീഷ് (31) എന്നിവരെ ചെറുപുഴ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഘട്ടനം അരങ്ങേറിയത്. മദ്യപിക്കാനെത്തിയ ജോബിയും ജ്യോതിഷും ബാറില്‍ അക്രമം നടത്തിയത് ചോദ്യം ചെയ്തതിന് മര്‍ദിച്ചുവെന്നാണ് ജീവനക്കാരുടെ പരാതി. ബാറിലെത്തിയ തങ്ങളെ അകാരണമായി ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് മറുവിഭാഗവും പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bar, Clash, Payyannur


No comments:
Post a Comment