Latest News

ശ്രുതി ഹസനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

നടി ശ്രുതി ഹസനെ വീട്ടില്‍ കയറി ആക്രമിച്ചയാള്‍ അറസ്റ്റില്‍. സ്‌പോട്ട് ബോയ് ആയ അശോക് ശങ്കര്‍ ട്രിമുക്കാണ് അറസ്റ്റിലായത്.ധാരാവിയിലുള്ള വീട്ടില്‍ നിന്നാണ് അശോകിനെ പൊലീസ് പിടിച്ചത്.

സഹോദരന്റെ ജോലിക്കു വേണ്ടിയാണ് താന്‍ താരത്തിന്റെ വീട്ടില്‍ പോയതെന്ന് അശോക് പറഞ്ഞു. എന്നാല്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ് ശ്രുതി ഭയന്നുവെന്നും വാതില്‍ അടയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംഭവ ദിവസം അക്രമി താരത്തിന്റെ തോളില്‍ പിടിച്ചുവെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ 19ന്‌ താരത്തിന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്. രാവിലെ വീടിന്റെ കോളിങ്ങ് ബെല്ലടിച്ച അക്രമി ശ്രുതി വാതില്‍ തുറന്നപ്പോള്‍ എന്തു കൊണ്ട് തന്നെ തിരിച്ചറിഞ്ഞില്ലയെന്നു പറഞ്ഞു അക്രമിക്കുകയായിരുന്നു. തന്നാലാകുവിധം ചെറുത്ത ശ്രുതി അക്രമിയെ വീടിനു പുറത്താക്കി വാതില്‍ അടയ്ക്കുകയായിരുന്നു. ഇയാള്‍ താരത്തിനെ നിരന്തരമായി പിന്തുടരുന്ന അരാധകനാണെന്ന് റിപ്പോര്‍ട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Sruthi Hasan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.