Latest News

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ വീടിന് തീപിടിച്ചു

മുംബയ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ വീടിന് തീപിടിച്ചു. പടിഞ്ഞാറന്‍ മുംബയിലെ ബാന്ദ്രയില്‍ ബീച്ചിന് അഭിമുഖമായുള്ള ബംഗ്‌ളാവിലാണ് വ്യാഴാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ആളപായമില്ല.

ബംഗ്‌ളാവിന്റെ ബാത്ത് റൂമിലെ ഫാനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായപ്പോള്‍ തന്നെ മുന്നറിയിപ്പിനുള്ള അലാറം അടിച്ചതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തീയണച്ചു. രണ്ട് ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കാന്‍ നേതൃത്വം നല്‍കിയത്. അപകട സമയത്ത് ഷാരൂഖ് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Shahrukh Khan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.