കാസര്‍കോട്: മറാഠി വിഭാഗത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തരുതെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 29ന് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
മറാഠി വിഭാഗത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ലമെന്റ് നിയമഭേദഗതി വരുത്തുകയും രാഷ്ട്രപതി ഒപ്പിട്ട് നിയമമാക്കുകയും ചെയ്തു. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മറാഠി സംരക്ഷണ സമിതി നടത്തുന്ന മറാഠി സംഗമത്തില്‍ ഉദ്ഘാടകനായി പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നില്‍ നിന്നും കുത്തുകയായിരുന്നു.
നേരത്തെ മറാഠികളെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ തടസവാദം ഉന്നയിക്കുന്നതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മുസ്ലിംലീഗിന്റെ താത്പര്യത്തിനുവഴങ്ങിയാണ് സര്‍ക്കാരിന്റെ നിലപാട് മാറ്റം. ജില്ലയിലെ ലീഗ് എംഎല്‍എമാര്‍ ഇക്കാര്യത്തില്‍ മൗനം പുലര്‍ത്തുന്നത് ദുരൂഹമാണ്.
മറാഠികളുടെ അവകാശം ഹനിക്കുന്ന മുഖ്യമന്ത്രിക്ക് ജില്ലയില്‍ കാലുകുത്താന്‍ അര്‍ഹതയില്ലാതായിരിക്കുന്നു. ജനവഞ്ചനാ പരിപാടിയാണ് മുഖ്യമന്ത്രിയുടേത്.
മറാഠികളുടെ അവകാശം ഹനിക്കുന്ന മുഖ്യമന്ത്രിക്ക് ജില്ലയില്‍ കാലുകുത്താന്‍ അര്‍ഹതയില്ലാതായിരിക്കുന്നു. ജനവഞ്ചനാ പരിപാടിയാണ് മുഖ്യമന്ത്രിയുടേത്.
മന്ത്രിസഭാ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിക്കുന്ന മുഖ്യമന്ത്രി കത്തയച്ചത് മറച്ചുവയ്ക്കുകയാണ് ചെയ്തത്. മറാഠികളെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയതിനാല്‍ അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ എല്‍ഡിഎഫും പരാജയപ്പെട്ടിരിക്കുന്നു.
പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയ നിയമം രാഷ്ട്രപതി ഒപ്പിട്ട് ഭരണഘടനയില്‍ ഉള്‍പ്പെട്ടതിനുശേഷം നടപ്പാക്കാതിരിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. എത്രയും പെട്ടെന്ന് മറാഠികളുടെ സംവരണാനുകൂല്യം പുനസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സുരേഷ്‌കുമാര്‍ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment