രണ്ട് വര്‍ഷത്തെ പരിശ്രമത്തിലൂടെ 400 പേജുകളില്‍ ഒരുക്കിയെടുത്ത ഗ്രന്ഥം പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ പാരമ്പര്യ വിഷ വൈദ്യര്‍ കെ. പി. കുഞ്ഞമ്പുവിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.
വിവരശേഖരണത്തിന് നാട്ടിലെ പഴയകാല കര്‍ഷകര്‍, വാര്‍ഡ് മെമ്പര്‍മാര്‍, പൊതുജന സേവകര്‍, കുടുംബശ്രീ വനിതകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ സഹായിച്ചു. പാരമ്പര്യ വൈദ്യനായ കെ. വി. കൃഷ്ണപ്രസാദാണ് കോര്‍ഡിനേറ്റര്‍.
പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. കെ. ബാവ, വൈസ് പ്രസിഡണ്ട് പി. വി. പത്മജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. ടി. പി. കരീം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. അജിത, സി. രവി, സത്താര്‍ വടക്കുമ്പാട്, എം. രാമചന്ദ്രന്‍, ടി. വി. ബാലകൃഷ്ണന്‍, എം. ഗംഗാധരന്‍, മനോഹരന്‍ കൂവാരത്ത്, സി. ബാലന്‍, . ആനന്ദന്‍ മാസ്റ്റര്‍, തൃക്കരിപ്പൂര്‍ കൃഷി ഓഫീസര്‍ കെ. വി. ഷീന എന്നിവര്‍ പ്രസംഗിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. കെ. ബാവ സ്വാഗതവും കെ. വി. കൃഷ്ണപ്രസാദ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment