രണ്ട് വയസുള്ള ചെയിന്‍സ്‌മോക്കര്‍ എന്ന നിലക്കാണ് ഇന്തോനേഷ്യക്കാരനായ അല്‍ദി റിസാല്‍ ലോകമാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്. ഇപ്പോള്‍ അഞ്ച് വയസുള്ള അല്‍ദി പുകവലി പൂര്‍ണ്ണമായും നിര്‍ത്തി. എന്നാല്‍ അല്‍ദിയുടെ പുതിയ ഭ്രമമായി ഭക്ഷണം മാറിയിരിക്കുകയാണ്.
രണ്ടുവയസുള്ളപ്പോള്‍ തുടര്‍ച്ചയായി പുകവലിച്ചാണ് അല്‍ദി ലോകത്തെ ഞെട്ടിച്ചത്. ഇന്തോനേഷ്യയിലെ സുമാത്രയിലെ ഒരു ദരിദ്രഗാമത്തിലാണ് അല്‍ദി റിസാലിന്റെ ജനനം. അല്‍ദിയുടെ വാര്‍ത്ത ശ്രദ്ധ നേടിയതോടെ ഇന്തോനേഷ്യന്‍ സര്‍ക്കാരിന് കുട്ടികള്‍ക്കിടയിലെ പുകവലിക്കെതിരായി പ്രചാരണം നടത്തേണ്ട അവസ്ഥ പോലുമുണ്ടായി. സര്‍ക്കാര്‍ തന്നെ ഈ കുട്ടിയുടെ പുകവലി നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കുകയും ചെയ്തു.
രണ്ട് ആഴ്ച്ചയോളം പ്രത്യേക ചികിത്സയുടെ ഭാഗമായി അല്‍ദിയെ വീട്ടില്‍ നിന്നും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് മാറ്റി. കൂടുതല്‍ വ്യത്യസ്ഥമായ കളികളിലേക്ക് ശ്രദ്ധമാറ്റിയാണ് കുട്ടിയുടെ പുകവലിയെന്ന ദുഃശീലത്തെ അധികൃതര്‍ അവസാനിപ്പിച്ചത്. രണ്ടാം വയസില്‍ ദിവസം നാല്‍പ്പത് സിഗരറ്റ് വലിച്ചിരുന്ന അല്‍ദിയെ അടുത്തിടെ സന്ദര്‍ശിച്ച ഡോക്യുമെന്ററി ടീമാണ് അവന്‍ പുകവലി നിര്‍ത്തിയ വിവരം പുറത്തുവിട്ടത്. എന്നാല്‍ ഭക്ഷണമാണ് അല്‍ദിയുടെ പുതിയ ഭ്രമമായി മാറിയിരിക്കുന്നത്.
മനഃശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് കുട്ടിയെ പുകവലിയില്‍ നിന്നും രക്ഷിച്ചത്. കളിയിലൂടെ കുട്ടിയുടെ ശ്രദ്ധ മാറ്റുന്നതിനൊപ്പം പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് പലരീതിയില്‍ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പലരും ഇപ്പോഴും അല്‍ദിക്ക് സിഗരറ്റ് വാഗ്ദാനം ചെയ്യാറുണ്ടെങ്കിലും അവന്‍ നിരസിക്കുകയാണ് പതിവെന്ന് അമ്മ ഡയാന റിസാല്‍ സന്തോഷത്തോടെ പറയുന്നു.
അഞ്ച് വയസുകാരനായ അല്‍ദിക്ക് ഇപ്പോള്‍ തന്നെ 25 കിലോയിലേറെ തൂക്കമുണ്ട്. അവന്റെ സമപ്രായക്കാരുടെ ശരാശരി തൂക്കത്തിന്റെ ഇരട്ടി വരും ഇത്. അതുകൊണ്ടുതന്നെ അല്‍ദിയുടെ ഭക്ഷണപ്രേമം എങ്ങനെ മാറ്റുമെന്ന ചിന്തയിലാണ് ഇപ്പോള്‍ വീട്ടുകാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Two Years Child, Smaking

No comments:
Post a Comment