എറണാകുളം: വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ കേസ് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ചോദ്യം ചെയ്തു. തിങ്കളാഴ്ച രാവിലെ പത്തിന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം നാലു മണിവരെ നീണ്ടു.
സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫയാസുമായി ഇടവേള ബാബുവിന് ബന്ധമുണ്ടെന്ന വിവരമാണ് ചോദ്യം ചെയ്യലിലേക്ക് നയിച്ചത്. ഫയാസിന്റെ ഫ്‌ളാറ്റില്‍ ബാബു ഇടക്കിടെ വരാറുണ്ടായിരുന്നത്രെ. ഫയാസിനൊപ്പം ബാബു ഗള്‍ഫ് യാത്ര നടത്തിയതായും വ്യക്തമായിരുന്നു.
എന്നാല്‍ ഗള്‍ഫിലെ ബിസിനസുകാര്‍ എന്ന നിലയിലാണ് ഫയാസുമായി താന്‍ ബന്ധപ്പെട്ടതെന്നാണ് ബാബു നല്‍കിയ മൊഴി. ബാബു വഴിയാണ് ഫയാസ് സിനിമയില്‍ മുഖം കാണിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ബാബുവിന്റെ മൊഴി പരിശോധിച്ച ശേഷം അനന്തര നടപടിയെടുക്കുമെന്ന് ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Gold, Case, Movie Artist, Edavela Ba


No comments:
Post a Comment