Latest News

മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാട്ടി വെടിവഴിപാടിന് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്

തിരുവനന്തപുരം: നവാഗതനായ ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത വെടിവഴിപാട് എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് കാട്ടിയാണ് അനുമതി നിഷേധിച്ചത്. 

അടുത്തമാസം ആദ്യമാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ആറ്റുകാല്‍ പൊങ്കാല പശ്ചാത്തലമാക്കി 24 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം നഗരത്തിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

സദാചാരവാദികള്‍ പൊറുക്കുക വെടിവഴിപാട് തുടങ്ങുകയായി എന്ന ടാഗ് ലൈനുകളോടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ ഇതിനകം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇതിനിടെയാണ് സെന്‍സര്‍ ബോര്‍ഡിന് മുന്നില്‍ ചിത്രത്തിന്‍റെ പ്രദര്‍ശനം നടന്നത്. ഇതേസമയം സെന്‍സര്‍ ബോര്‍ഡിന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുരളി ഗോപി. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാവിന് ഷാജി എന്‍ കരുണ്‍ അധ്യക്ഷനായ റിവൈസിംഗ് കമ്മിറ്റിയെ സമീപിക്കാം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Vedivazhipad.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.