Latest News

ഒടുവില്‍ റിത്വിക്ക് റോഷനും വിവാഹ മോചനത്തിലേയ്ക്ക്..

വിവാഹങ്ങളും വിവാഹ മോചന കഥകളും ബോളിവുഡിനെ സംബന്ധിച്ചിടത്തോളം പുതുമകളല്ല. വിവാഹിതരായി അടുത്ത വര്‍ഷത്തില്‍ വേര്‍പിരിയുന്നവരും രണ്ടാം വിവാഹം കഴിക്കുന്നവരും ബോളിവുഡില്‍ നിന്നും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കും. ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ ബോളിവുഡില്‍ നിന്നും എത്തിയ വാര്‍ത്ത റിത്വിക്ക് റോഷനെ കുറിച്ചാണ്. റിത്വിക്ക് റോഷനും ഭാര്യ സൂസനും വിവാഹ മോചിതരാകുന്നുവെന്ന് ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് .

ബോളിവുഡിന്റെ മധുര നായകനായ റിത്വിക്ക് റോഷന്റെ വിവാഹ മോചന വാര്‍ത്ത ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും, അതിനു പുറമേ റിത്വിക്കും സൂസനും മറ്റ് വിവാഹേതര ബന്ധങ്ങളാണ് വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ കാരണ മെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ റിത്വിക്ക് റോഷന്റെ മാതാപിതാക്കളുമായി ഒത്തു പോകാന്‍ കഴിയാത്തതാണ് സൂസനെ വിവാഹ മോചനത്തിന് നിര്‍ബന്ധിതമാക്കുന്ന മറ്റൊരു കാര്യം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹ മോചനത്തിനുള്ള എല്ല കടമ്പകളും താരകുടുംബങ്ങള്‍ തയ്യാറാക്കിയെന്നും ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിത്വിക്കിനും സൂസനും രണ്ട് കുട്ടികളുണ്ട്.

അമ്മായിഅമ്മ പോരിനെ തുടര്‍ന്ന് ബോളിവുഡ് സുന്ദരി ഐശ്വര്യ റായി ബച്ചന്‍ കുടുംബം വിടുന്നു എന്ന വാര്‍ത്ത വന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ബോളിവുഡില്‍ നിന്നും പുതിയ വിവാഹ മോചന വാര്‍ത്തയും എത്തിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Divers, Bollywood, Rithik, Suzanne

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.