Latest News

നെടുമ്പാശ്ശേരിയില്‍ വച്ച് പിടികൂടിയ സ്വര്‍ണ്ണം ജോയ് ആലുക്കേസിന്റെത്

കൊച്ചി: ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍ വച്ച് പിടികൂടിയ സ്വര്‍ണം ജോയ് ആലുക്കേസിന്റെത്. ജോയ് ആലുക്കാസ് ഡല്‍ഹിയില്‍ നിന്നും നികുതി വെട്ടിച്ചു കൊണ്ടുവന്ന സ്വര്‍ണ്ണമാണ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന്റെ പുറത്തുനിന്നും വാണിജ്യ നികുതി ഇന്റലിജെന്റ്‌സ് വിഭാഗം പിടികൂടിതയത്.

സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി ജെറിന്‍ ജോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ ജോയ് ആലുക്കാസിന്റെ ജീവനക്കാരനാണ്. മഹാരാഷ്ട്ര ബാംഗ്ലൂര്‍ ചെന്നൈ എന്നിവടങ്ങളിലേക്കും തൃശൂര്‍ ഗോള്‍ഡിലേക്കുമുള്ള സ്വര്‍ണ്ണമാണിതെന്ന് ഇയാള്‍ വെളിപ്പെടുത്തി. ജോയ് ആലുക്കാസിനായി  ആഭരണമുണ്ടാക്കാനാണ് തൃശൂര്‍ ഗോള്‍ഡിലേക്ക് സ്വര്‍ണ്ണമയച്ചത്.

ഒന്നരക്കിലോയോളം സ്വര്‍ണ്ണം ഉരുക്കാനുള്ള പഴയ സ്വര്‍ണ്ണമാണ്. ജോയ് ആലുക്കാസിന്റെ പേരില്‍ വാങ്ങിയിരിക്കുന്ന സ്വര്‍ണ്ണം രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത തൃശ്ശൂര്‍ ജ്വല്ലേഴ്‌സിന്റെ പേരിലാണ് വിതരണത്തിനായി കൊണ്ടുവന്നിരിക്കുന്നത്.

വിമാനത്താവളത്തിന് പുറത്തിറങ്ങി കാറില്‍ കയറുന്നതിനിടെയാണ് 9.5 കിലോഗ്രാം സ്വര്‍ണ്ണവുമായി ജീവനക്കാരന്‍ അറസ്റ്റിലായത്. വജ്രാഭരണങ്ങളും പഴയ സ്വര്‍ണാഭരണങ്ങളുമടക്കം 6 കോടി രൂപയുടെ സ്വര്‍ണ്ണമാണുണ്ടായിരുന്നത്. 30 ലക്ഷം രൂപ നികുതി അടച്ചാല്‍ സ്വര്‍ണാഭരണം വിട്ടു നല്‍കുമെന്നാണ് അറിയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Joy Alukkas, Gold, Nedumbassery


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.