Latest News

സ്വര്‍ണ്ണവില കൂടി

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വര്‍ധന. പവന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന്‍വില 22,400 രൂപയിലെത്തി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,800 രൂപയായി.

വെള്ളിയാഴ്ച 22,440 രൂപയായിരുന്ന പവന്‍വില ശനിയാഴ്ച 22,240 രൂപയായി കുറഞ്ഞിരുന്നു. ആ നിലയില്‍ നിന്നാണ് വില തിരിച്ചുകയറിയത്.

അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം)സ്വര്‍ണ്ണത്തിന് 2.60 ഡോളറാണ് താഴ്ന്നത്. ഇതോടെ വില 1,286.90 ഡോളറായി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.