Latest News

ടി.പത്മനാഭൻ അവാര്‍ഡ് ദാന ചടങ്ങിനിടെ കുഴഞ്ഞു വീണു

ഹൈദരാബാദ്: സെക്കന്തരാബാദിനടുത്ത് ഫിറോസ്ഗുഡയില്‍ നടന്ന ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണവേദിയില്‍ പ്രമുഖ കഥാകാരന്‍ ടി. പത്മനാഭന്‍ കുഴഞ്ഞുവീണു. ചടങ്ങില്‍ ദീപംകത്തിച്ച് ഉദ്ഘാടനപ്രസംഗം നടത്തവേയാണ് കുഴഞ്ഞുവീണത്. രക്തസമ്മര്‍ദത്തില്‍വന്ന വ്യതിയാനമാണ് തളര്‍ച്ചയ്ക്ക് കാരണമെന്നും ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണെന്നും പത്മനാഭനെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.

കവയിത്രി വിജയലക്ഷ്മിക്ക് പുരസ്‌കാരം സമ്മാനിക്കുന്ന വേദിയില്‍ ഒ.വി. വിജയനെക്കുറിച്ച് വികാരാധീനമായി സംസാരിച്ചുകൊണ്ടിരിക്കവേയാണ് പത്മനാഭന്‍ കുഴഞ്ഞുവീണത്. 'നിദ്രയുടെ താഴ്‌വരയില്‍' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയച്ചതില്‍ വിജയന്‍ വളരെ ദുഃഖിതനായിരുന്നു. എഴുത്തുനിര്‍ത്തി ഡല്‍ഹിക്കുപോകാന്‍ കാരണമതാണെന്ന് പറഞ്ഞ പത്മനാഭന്‍, മലയാള നോവല്‍സാഹിത്യത്തില്‍ ഒരു മഹാസംഭവമായിരുന്നു 'ഖസാക്കിന്റെ ഇതിഹാസം' എന്നുപറഞ്ഞ് സംസാരം നിര്‍ത്തി. ഉടനെ വിറച്ച് തളര്‍ന്നുവീഴുകയായിരുന്നു.

മൈക്ക്സ്റ്റാന്‍ഡില്‍ പിടിച്ച് നിലത്തിരുന്ന ഉടനെ സംഘാടകരെത്തി എടുത്ത് കസേരയിലിരുത്തി. തുടര്‍ന്ന് കാറില്‍ തൊട്ടടുത്ത ആര്‍.ആര്‍.ബി. ആസ്​പത്രിമുറ്റത്തെത്തിക്കുകയായിരുന്നു. സദസ്സില്‍ ഇരിക്കുമ്പോള്‍തന്നെ പത്മനാഭന് അസ്വസ്ഥതയുണ്ടായിരുന്നു. ദീപം കൊളുത്തുമ്പോള്‍ കൈ നന്നായി വിറച്ചിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T. Padmanabhan, Award, Hydarabad

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.