Latest News

കമിതാക്കള്‍ക്കുവേണ്ടി ഒരു രാഷ്ട്രം

സാന: സൗദി അറേബ്യയില്‍നിന്ന് ഒളിച്ചോടിയെത്തിയ യുവതി യെമന്റെ സൗദി ബന്ധത്തില്‍ കരടാകുന്നു. ഇഷ്ടമല്ലാത്ത വിവാഹത്തിന് പ്രേരിപ്പിക്കപ്പെട്ട ഹുദാ അബ്ദുള്ള അല്‍ നിരാന്‍ എന്ന യുവതി യെമനിലെ തന്റെ കാമുകന്‍ അറഫാത്തിനെ തേടിയാണ് സൗദിയില്‍നിന്ന് രക്ഷപ്പെട്ടത്.

അഭയാര്‍ത്ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭാ കമ്മീഷന്‍ ഹുദായുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം യെമനിലെത്തിയ ഹുദായ്ക്കുവേണ്ടി യെമനിലെങ്ങും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഒരു കാരണവശാലും ഹുദായെ തിരിച്ചയയ്ക്കരുതെന്ന് ആവശ്യപ്പെടുന്ന ഇവര്‍ യുവതി സൗദിയിലെത്തിയാല്‍ വധിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു.

നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് യെമനി അധികൃതര്‍ ഹുദാക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഹുദായെ തിരിച്ചയയ്ക്കുമോ എന്നാണ് അനുഭാവികളുടെ ഭയം. ഹുദായുടെ കാമുകനും നിയമനടപടി നേരിടുകയാണ്. അതിക്രമിച്ചുകടന്ന യുവതിക്ക് അഭയം നല്‍കിയതിന്റെ പേരിലാണിത്.

അതേസമയം ഹുദായ്ക്കും അരാഫത്തിനും യെമനില്‍ കഴിയാന്‍ ഫ്‌ലാറ്റും പണവുമുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളാണ് നാട്ടുകാര്‍ നല്‍കിയിരിക്കുന്നത്. കമനീയമായി തയാറാക്കിയ കിടക്കമുറിയാണ് ഒരു ഗോത്ര നേതാവ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ഈ കമിതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Love, Soudi Arabia, Yemen, Arafath

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.