Latest News

ഓടുന്ന ട്രക്കിനുമുകളില്‍ കാലുകള്‍ അകത്തി കൂളായി നിന്നു; ജീന്‍ ക്ലോഡ് വാന്‍ഡാമിന്റെ പ്രകടനം

ഹോളിവുഡ് സൂപ്പര്‍ ആക്ഷന്‍ താരം ജീന്‍ ക്ലോഡ് വാന്‍ഡാമിന്റെ ഒരു വീഡിയോ ലോകമെമ്പാടുമുള്ള ആക്ഷന്‍ പ്രേമികളില്‍ ചര്‍ച്ചയാവുകയാണ്. വാന്‍ഡാമിന്റെ ഗംഭീരന്‍ പ്രകടനമുള്ള വോള്‍വോ ട്രക്കിന്റെ പരസ്യചിത്രത്തിന്റെ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പുറകോട്ട് സഞ്ചരിക്കുന്ന രണ്ട് വോള്‍വോ ട്രക്കിന്റെ ഇടയില്‍ രണ്ടുകാലുകളും അകത്തിവെച്ചായിരുന്നു വാന്‍ഡം ആരാധകരെ ഞെട്ടിച്ചത്. 

അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആണ് ഇത്തരം സ്പ്ലിറ്റ് ലെഗ് അഭ്യാസങ്ങള്‍. റോഡില്‍ പുറകോട്ട് നീങ്ങുന്ന രണ്ട് വോള്‍വോ ട്രക്കിന്റെ റിയര്‍വ്യൂ മിററില്‍ ഇരുകാലുകളും ചവിട്ടി കൈകള്‍ കെട്ടി കൂളായി നില്ക്കുന്ന വാന്‍ഡാമിനെ കാണുമ്പോള്‍ അല്പം അമ്പരപ്പ് തോന്നും. എന്നാല്‍ ഇതൊക്കെയെന്ത് എന്ന മട്ടിലാണ് ജീന്‍ ക്ലോഡ് വാന്‍ ഡാം. നവമ്പര്‍ 13ന് യൂട്യൂബില്‍ അപ്പ്‌ലോഡ് ചെയ്ത വീഡിയോ ഇതിനകം കണ്ടത് 47,849,688 പേരാണ്! ജീന്‍ ക്ലോഡ് ചെയ്തതില്‍ വെച്ച് ഏറ്റവും ഇതിഹാസമായ പ്രകടനമാണിതെന്നാണ് വിലയിരുത്തല്‍.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Hollywood, Super Action Artist

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.