Latest News

മോഹന്‍ലാലിനെ ദുബായ് എഫ് എം റേഡിയോ മീയുടെ ചെയര്‍മാനായി നിയമിച്ചു

ദുബായ്:  നടന്‍ മോഹന്‍ലാലിനെ ദുബായിലെ പ്രമുഖ എഫ്എം സ്‌റ്റേഷനായ റേഡിയോ മീ(100.3)യുടെ ചെയര്‍മാനായി നിയമിച്ചു. എഫ് എമ്മിന്റെ ഭരണനേതൃത്വം കഴിഞ്ഞദിവസമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

ചെയര്‍മാന്‍ ആയതോടെ തന്റെ ബ്ലോഗ് വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി മൈന്‍ഡ് ബ്‌ളോഗിംഗ് എന്ന പരിപാടി മോഹന്‍ലാല്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലിനൊപ്പം മറ്റു പ്രമുഖ നടീനടന്മാരും റേഡിയോ മി യില്‍ പരിപാടിയുമായെത്തും.

കൈരളി ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് ചലച്ചിത്രതാരം മമ്മൂട്ടി എത്തിയത് പോലെ ആദ്യമായാണ് ഒരു എഫ്എമ്മിന്റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ഒരു ചലച്ചിത്ര താരം എത്തുന്നതെന്ന് റേഡിയോ മീ ഭാരവാഹികള്‍ പറഞ്ഞു. മോഹന്‍ലാലിന്റെ വരവോടെ റേഡിയോ മി ക്ക് കൂടുതല്‍ ശ്രോതാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dubai, Gulf News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.