Latest News

ഹൃദയാഘാതം; ക്രിക്കറ്റര്‍ വിനോദ് കാംബ്ലി ഗുരുതരാവസ്ഥയില്‍

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കാബ്ലിയുടെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്.

ഹൃദയധമനികളില്‍ തടസം കണ്ടതിനെ തുടര്‍ന്ന് 2012 ജൂലൈയില്‍ ഇതേ ആശുപത്രിയില്‍ കാംബ്ലി ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഡ്രൈവിംഗിനിടെയായിരുന്നു കാംബ്ലിക്ക് ഹൃദയാഘാതമുണ്ടായത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിടവാങ്ങല്‍ പ്രസംഗത്തിലും താരങ്ങള്‍ക്കായി ഒരുക്കിയ പാര്‍ട്ടിയിലും തന്നെ അവഗണിച്ചെന്ന് വിനോദ് കാംബ്ലി പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ താനും തന്റെ കുടുംബവും ഏറെ ദു:ഖത്തിലാണെന്നും കാബ്ലി ചില മാധ്യമങ്ങളോട് പറഞ്ഞു.

വരുന്ന ജനുവരി 18 ന് 42 വയസ് തികയാനിരിക്കുന്ന കാംബ്ലി ഇന്ത്യയ്ക്കു വേണ്ടി 17 ടെസ്റ്റുകളും 104 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കളിക്കൂട്ടുകാരനാണ് കാംബ്ലി. 1988 ല്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ സച്ചിനുമായി ചേര്‍ന്ന് കാംബ്ലി നേടിയ 664 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്നും ക്രിക്കറ്റ് ലോകത്ത് അത്ഭുതമാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Cricket, Vinod,Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.