കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം പാമ്പ് കടിയേറ്റ് മരണപ്പെട്ട പൊതു പ്രവര്‍ത്തകനും സജിവ സുന്നീ പ്രവര്‍ത്തകനുമായിരുന്ന പഴയ കടപ്പുറത്തെ ഉമറുല്‍ ഫാറൂഖി (28) ന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി.
അദ്ദേഹത്തിന്റെ മരണം ഒരു പ്രദേശത്തിന്റെ തേങ്കലായി. കുടുംബത്തിന്റെ അത്താണിയായിരുന്ന ഉമര്‍ ആ കുടുംബത്തെ അനാഥമാക്കിയുള്ള യാത്ര ആര്‍ക്കും താങ്ങാനായില്ല.
മരണ വാര്‍ത്തയരിഞ്ഞ് ജീവിതത്തിന്റെ നാനാ തുറകളില്‍നിന്നുള്ളവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാറി പൊസോട്ട്, സഅദിയ്യ: വര്‍ക്കിംഗ് സെക്രട്ടറി എ. പി. അബ് ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, കുട്ടശ്ശേരി അബ്ദുല്ല ബാഖിവി, എസ്. എം. എ. കാഞ്ഞാങ്ങാട് മേഖലാ സെക്രട്ടറി ബശീര്‍ മങ്കയം, തൃക്കരിപ്പൂര്‍ മുജമ്മഅ് മാനേജര്‍ എം. ജാബിര്‍ സഖാഫി, എസ് വൈ എസ് ഹോസ്ദുര്‍ഗ് മേഖലാ പ്രസിഡന്റ് മടിക്കൈ അബ്ദുല്ല ഹാജി, സെക്രട്ടറി സി. എ. ഹമീദ് മൗലവി, ജോ. സെക്രട്ടറി അഷ്‌റഫ് അഷ്‌റഫി ആറങ്ങാടി, എസ് എസ് എഫ് കാഞ്ഞാങ്ങാട് ഡിവിഷന്‍ പ്രസിഡന്റ് മഹ്മൂദ് അംജദി, ജ. സെക്രട്ടറി റാഷിദ് ഹിമമി തുടങ്ങി പ്രാസ്ഥാനിക, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പരേതന്റെ വസതി സന്ദര്‍ശിച്ചു.
വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ പഴയകടപ്പുറം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment