Latest News

ശങ്കരരാമന്‍ കൊലക്കേസ്: പ്രതികളെ വെറുതെവിട്ടു

ചെന്നൈ: ശങ്കരരാമന്‍ കൊലക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതി, ഉപമഠാധിപതി വിജേന്ദ്ര സരസ്വതി എന്നിവര്‍ ഉള്‍പ്പടെ എല്ലാ പ്രതികളെയും വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതുച്ചേരി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സി.എസ് മുരുകന്‍ 23 പേരെയും കുറ്റവിമുക്തരാക്കിയത്.

കാഞ്ചിമഠത്തിലെ സാമ്പത്തിക തിരിമറികള്‍ ഉള്‍പ്പടെയുള്ളകാര്യങ്ങള്‍ പുറത്തറിയാതിരിക്കാനായി മഠാധിപതിമാര്‍ ഗൂഡാലോചന നടത്തി ശങ്കരരാമനെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.

2004 സപ്തംബര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കാഞ്ചിപുരം ശ്രീവരദരാജ പെരുമാള്‍ ക്ഷേത്ര മാനേജരായിരുന്ന ശങ്കരരാമനാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ നല്‍കിയ മൊഴിയനുസരിച്ചാണ് മഠാധിപതി ജയേന്ദ്ര സരസ്വതിയെയും ഉപമഠാധിപതി വിജേന്ദ്ര സരസ്വതിയെയും പ്രതിയാക്കിയത്.

ക്രിമിനല്‍ ഗൂഡാലോചന, വ്യാജവിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കല്‍, കുറ്റം ചെയ്യാന്‍ പണംനല്‍കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. കേസില്‍ മൊത്തം 24 പ്രതികളാണുണ്ടായിരുന്നത്. ആറാം പ്രതി കതിരവന്‍ കഴിഞ്ഞ മാര്‍ച്ചില്‍ കൊല്ലപ്പെട്ടിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.