Latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരന്‍

തലശ്ശേരി: പതിമൂന്നുകാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസില്‍
പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. 

പുളിങ്ങോം കോഴിച്ചാല്‍ ഐ എച്ച് ഡി
പി കോളനിയിലെ മുത്തേടത്തുപുരയില്‍ കുഞ്ഞിനാരായണന്‍ എന്ന നാരായണ(30)നെയാണ് കുറ്റക്കാരനാണെന്ന് ജഡ്ജ് വി ഷെര്‍സി വിധിച്ചത്. 

2009 ഓഗസ്റ്റ് 29ന് വൈകുന്നേരം പ്രതി പെണ്‍കുട്ടിയോട് ചായയ്ക്ക് പലഹാരം വാങ്ങിവരാന്‍ പറഞ്ഞ് കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ കുട്ടി ചികിത്സയിലായിരുന്നു. പ്രതിക്കുള്ള ശിക്ഷ കോടതി ബുധനാഴ്ച പ്രഖ്യാപിക്കും. പ്രോസിക്യൂഷനു വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ. തങ്കച്ചന്‍ മാത്യു ഹാജരായി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Case, Court

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.