Latest News

രണ്ടര വര്‍ഷം മുമ്പ് കാണാതായ യുവാവിനെ ഇനിയും കണ്ടെത്തിയില്ല

കണ്ണൂര്‍: രണ്ടരവര്‍ഷമായി യുവാവിനെ കാണാനില്ലെന്ന് പരാതി. കാട്ടാമ്പള്ളി ഇടയില്‍പീടികയിലെ മൊയ്തീന്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മണിയുടെ മകന്‍ രാജു (33)വിനെയാണ് കാണാതായത്.
2011 ഏപ്രില്‍ 27ന് വൈകീട്ട് ആറ് മണിയോടെയാണ് ബീഡി വാങ്ങാനെന്ന് പറഞ്ഞ് രാജു പുറത്തേക്ക് പോയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇരുനിറം, അഞ്ചടി ഉയരം, മെലിഞ്ഞശരീരം, എന്നിങ്ങനെയാണ് ശരീരപ്രകൃതി. മലയാളം, കന്നട, തെലുങ്ക് എന്നീഭാഷകള്‍ കൈകാര്യം ചെയ്യും തിരുപ്പതിയില്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് കരുതുന്നു. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497935347 എന്ന നമ്പറില്‍ അറിയിക്കണം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missing Case, Kannur

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.