തലശ്ശേരി: കണ്ണൂരില്‍ നിന്നും കാണാതായ നാല്‍പതുകാരി വീട്ടമ്മയുടെ കാര്‍ തലശ്ശേരിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. അതേസമയം വീട്ടമ്മയെ കണ്ടെത്താനായിട്ടില്ല. കാര്‍ ഉപേക്ഷിച്ച ശേഷം ട്രെയിന്‍മാര്‍ഗം യുവതി പോയെന്നാണ് സംശയം. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഗള്‍ഫുകാരന്റെ ഭാര്യയെ കാണാതാകുന്നത്.
ഇതു സംബന്ധിച്ച് സഹോദരിയാണ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയത്. നാല് മക്കളുടെ മാതാവായ യുവതി തന്റെ കാറില്‍ വീട്ടില്‍ നിന്നും പോയതിന് ശേഷം തിരിച്ചെത്താതാകുകയായിരുന്നു. അന്വേഷണത്തില്‍ വസ്ത്രങ്ങളും പണവും കൊണ്ടുപോയതായി മനസിലായി. അതേ സമയം ഇലക്ട്രിഷ്യനായ പാലക്കാട് സ്വദേശി സുന്ദരന്‍ എന്ന യുവാവിനെയും കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
സുന്ദരന്റെ കൂടെയാണോ വീട്ടമ്മ പോയതെന്ന സംശയിക്കുന്നതായി പോലീസ് പറഞ്ഞു. 26കാരനായ ഇയാളുടെ വീട്ടില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു വര്‍ഷത്തോളമായി ഇയാള്‍ വീട്ടില്‍ പോകാറില്ലത്രെ. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പോലീസ് വീട്ടമ്മയെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. വീട്ടമ്മയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. മൂത്ത രണ്ട് മക്കള്‍ മദ്രാസില്‍ പഠിക്കുകയാണ്. ഇവരെയെല്ലാം ഉപേക്ഷിച്ചാണ് വീട്ടമ്മ സ്ഥലം വിട്ടത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Missing, Car, Police, Case


No comments:
Post a Comment