കാഞ്ഞങ്ങാട്: കാന്തപുരം സുന്നി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ലീഗ് പ്രവര്‍ത്തകെതിരെ പോലീസ് കേസെടുത്തു.
കല്ലൂരാവി പഴയകടപ്പുറത്തെ ബാപ്പുഞ്ഞിയുടെ മകന്‍ ഹാരിസി(29)ന്റെ പരാതിയില്‍ നിയാസ്, റംഷീദ്, നാസര്‍ കല്ലൂരാവി, ബല്ലാകടപ്പുറത്തെ കെ എച്ച് ഇസ്മായില്‍, അഷ്‌റഫ് പണിക്കാരന്‍, കല്ലൂരാവിയിലെ ഇസഹാക്ക്, മഹമൂദ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കാഞ്ഞങ്ങാട് നിന്നും കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കാന്തപുരം സുന്നി പ്രവര്‍ത്തകരായ ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒമ്പതുമണിയോടെ അഞ്ച് ബൈക്കുകളിലായിഎത്തിയ ലീഗുകാര്‍ കാറിനെ പിന്തുടര്‍ന്ന് ആവിയില്‍വെച്ചാണ് കാര്‍ തടഞ്ഞ് അക്രമിച്ചത്.
ഹാരിസ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയതാണ്. സിദ്ധിഖ് ഡിന്നര്‍ സെറ്റ് ബിസിനസുകാരനാണ്. ലീഗുകാര്‍ ആസൂത്രിതമായി നടത്തിയ അക്രമമാണ് ഇതെന്ന് കാന്തപുരം വിഭാഗം സുന്നികള്‍ പറഞ്ഞു. പരിക്കേറ്റ രണ്ടുപേരും കൊവ്വല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment