Latest News

തളിപ്പറമ്പ ഹൈവേ മസ്ജിദില്‍ ഭണ്ഡാരം കവര്‍ന്നു

തളിപ്പറമ്പ: ഹൈവേ മസ്ജിദു സ്വഹാബയില്‍ വീണ്ടും ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പിറകുവശത്തെ ഗ്രില്‍സിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് മസ്ജിദിന് അകത്ത് കയറിയത്. ഭണ്ഡാരത്തിലുണ്ടായിരുന്ന
15,000ത്തിലധികം രൂപ കവര്‍ന്നതായാണ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ സുബഹി നമസ്‌ക്കാരത്തിനായി ബാങ്ക് വിളിക്കാനെത്തിയ വ്യക്തിയാണ് ഭണ്ഡാരം തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് കമ്മിറ്റി ഭാരവാഹികളെ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്.

നിര്‍ധരായ രോഗികളെ സഹായിക്കുന്നതിന് പണം കണ്ടെത്താനായാണ് ഭണ്ഡാരം സ്ഥാപിച്ചിരുന്നത്. റംസാനില്‍ മാത്രമാണ് ഭണ്ഡാരം തുറന്ന് തുക തിട്ടപ്പെടുത്താറുളളത്. തിങ്കളാഴ്ച പത്ത് മണി വരെ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ എത്തിയിരുന്നു. ഇതിന് ശേഷമാണ് കവര്‍ച്ച എന്ന് സംശയിക്കുന്നു. ആറ് മാസം മുമ്പ് പകല്‍ സമയത്ത് ഇതേ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തളിപ്പറമ്പ അഡീ. എസ്.ഐമാരായ പുരുഷോത്തമന്‍, മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Robbery, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.