മംഗലാപുരം: മംഗലാപുരം വിമാനദുരന്തത്തില്‍ മരിച്ച പൈലറ്റ് ഗ്ലൂസിയയുടെ കുടുംബത്തിന് എട്ടുകോടിരൂപ നല്‍കാന്‍ കോടതിഉത്തരവ്. ഇന്ത്യക്കാരന്‍ അല്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന നാഷണല്‍ കാരിയേഴ്‌സിന്റെ വാദം തള്ളിയാണ് മുംബൈ ലേബര്‍കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
2010 മെയ് 22നാണ് 158 പേരുടെ മരണത്തില്‍ കലാശിച്ച ദുരന്തം നടന്നത്. പൈലറ്റായ ബ്രിട്ടീഷ് പൗരത്വമുള്ള സെര്‍ബിയന്‍ സ്വദേശി ഗ്ലൂസിയയുടെ ലാന്‍ഡിങ് പിഴവാണ് അപകടത്തിനിടയാക്കിയതെന്ന് ഉന്നതതല അന്വേഷണസമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതവും എയര്‍ഇന്ത്യ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിച്ചു. എന്നാല്‍ ഗ്ലൂസിയയുടെ കുടുംബത്തിന് സഹായധനമൊന്നും നല്‍കിയില്ല. ഇതാണ് കേസില്‍ കലാശിച്ചത്. സ്വന്തം ജീവനക്കാരനെന്ന നിലയില്‍ നഷ്ടപരിഹാരമായി 4.63 കോടിയും നഷ്ടപരിഹാരം വൈകിച്ചതിന് പിഴയായി 50 ശതമാനം തുകയും അപകടത്തീയതിമുല്‍ തുക കെട്ടിവെക്കുന്ന തീയതി വരെ 12 ശതമാനം പലിശയും നല്‍കാനാണ് ലേബര്‍ കോടതി ഇപ്പോള്‍ എയര്‍ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
അനുകൂല വിധിയിലൂടെ കുടുംബത്തിന്റെ അന്തസ്സിനെ ആദരിച്ച കോടതിയോട് അങ്ങേയറ്റം നന്ദിയുണ്ടെന്ന് ഗ്ലൂസിയയുടെ മകന്‍ അലക്‌സാണ്ടര്‍ പ്രതികരിച്ചു. നഷ്ടപരിഹാരത്തുകയ്ക്ക് അച്ഛനെ തിരികെ തരാനാകില്ല. എങ്കിലും അനുകൂലവിധി അച്ഛന്റെ ആത്മാവിന് ശാന്തി നല്‍കും. കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥനകള്‍ നിരന്തരം നിരാകരിച്ച എയര്‍ഇന്ത്യ പൈലറ്റിന്റെ കുടുംബത്തോട് അനാദരവാണ് കാട്ടിയതെന്നും തങ്ങളുടെ അഭ്യര്‍ഥന മാനിച്ച ഇന്ത്യന്‍ കോടതി തങ്ങളെ ബഹുമാനിച്ചെന്നും അലക്‌സാണ്ടര്‍ പറഞ്ഞു. എന്നാല്‍ എയര്‍ഇന്ത്യ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Court, Manglore Air Clash

No comments:
Post a Comment