മംഗലാപുരം: വിവാദമായ സൗജന്യാ കൊലക്കേസ് സി.ബി.ഐ.ക്ക് വിടാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
2012 ഒക്ടോബറിലാണ് രണ്ടാംവര്‍ഷ പി.യു. വിദ്യാര്‍ഥിനിയായ സൗജന്യയെ കോളേജില്‍നിന്ന് വരുന്നവഴി തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. ധര്‍മസ്ഥലക്കടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതിനുപിന്നില്‍ ധര്‍മസ്ഥല ധര്‍മാധികാരി ഡോ. വീരേന്ദ്ര ഹെഗ്‌ഡെയുടെ സഹോദരപുത്രന്‍ നിശാലും കൂട്ടുകാരുമാണെന്നായിരുന്നു ആരോപണം. സംശയത്തിന്റെ വിരല്‍ ധര്‍മസ്ഥലയ്ക്കുനേരേ നീണ്ടതാണ് കര്‍ണാടകത്തില്‍ വിവാദത്തിനു തിരികൊളുത്തിയത്.
പ്രശ്‌നം വനിതാസംഘടനകളും സി.പി.എം., വി.എച്ച്.പി. തുടങ്ങിയവരും ഏറ്റെടുത്തതോടെ ആളിക്കത്തി. സൗജന്യാ കേസ് സി.ബി.ഐ.ക്ക് വിടണമെന്നും ധര്‍മസ്ഥലയിലും പരിസരത്തും കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ നടന്ന നാന്നൂറില്‍പരം ദുരൂഹമരണങ്ങളും കൊലപാതകങ്ങളുംകൂടി അന്വേഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സൗജന്യയുടെ വീട് സന്ദര്‍ശിച്ച സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തരുതെന്നും സംഭവം സി.ബി.ഐ. അന്വേഷിക്കട്ടെയെന്നും ധര്‍മസ്ഥല ധര്‍മാധികാരി വീരേന്ദ്ര ഹെഗ്‌ഡെയും ആവശ്യപ്പെട്ടിരുന്നു.
അതിനിടെ സര്‍ക്കാര്‍ നിയോഗിച്ച സി.ഐ.ഡി. സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ സംഭവത്തില്‍ ഹെഗ്‌ഡെയുടെ ബന്ധുക്കള്‍ക്ക് പങ്കില്ലെന്നും സൗജന്യയെ കൊന്നത് ഒരു മാനസികരോഗിയാണെന്നുമായിരുന്നു പറഞ്ഞിരുന്നത്. സന്തോഷ് റാവു എന്ന ഒരു മാനസികരോഗിയെ ഇവര്‍ അറസ്റ്റുചെയ്യുകയുംചെയ്തു. എന്നാല്‍, ഇത് ശക്തമായ സമ്മര്‍ദത്തിന്റെ ഭാഗമാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. സി.ഐ.ഡി. റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും അവര്‍ അറിയിച്ചു.

ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകള്‍ പ്രതിഷേധത്തില്‍ മുങ്ങിയപ്പോഴാണ് നിവൃത്തിയില്ലാതെ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. എന്നാല്‍, ധര്‍മസ്ഥലയില്‍ മുമ്പുനടന്ന കൊലപാതകങ്ങളും സി.ബി.ഐ. അന്വേഷണത്തിനുകീഴില്‍ കൊണ്ടുവരാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് സി.പി.എം. അറിയിച്ചു.
ഇതാവശ്യപ്പെട്ടുകൊണ്ട് രണ്ടു പ്രക്ഷോഭജാഥകള്‍ പാര്‍ട്ടി നടത്തും. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണമാണ് നടത്തേണ്ടതെന്നാവശ്യപ്പെട്ട് വി.എച്ച്.പി.യും പ്രക്ഷോഭം തുടരുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment