Latest News

ലോക എയ്ഡ്‌സ് ദിനാചരണം: മെഴുകുതിരി തെളിയിച്ച് സ്മരണാഞ്ജലി


കാസര്‍കോട് : ഞായറാഴ്ച ലോക എയ്ഡ്ദിനമായി ആചരിക്കുകയാണ്. എയ്ഡ്‌സ് രോഗം മൂലം മരണമടഞ്ഞവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കുമായി മെഴുകുതിരി തെളിയിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. 

ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി കത്തിച്ച് സ്മരണാഞ്ജലി അര്‍പ്പിച്ചത്. ഡോക്ടര്‍മാരായ ജനാര്‍ദ്ദന നായ്ക്ക്, കൃഷ്ണനായ്ക്ക്, പ്രീമ എന്നിവര്‍ നേതൃത്വം നല്‍കി. നഴ്‌സ് സുജാമോള്‍ വിദ്യാര്‍ത്ഥിനികളായ ഷെറിന്‍ മാത്യു, വിനിഷ മോള്‍, ഫാര്‍മസിസ്റ്റ് യൂസഫ് എന്നിവരടങ്ങിയ വിദ്യാര്‍ത്ഥികള്‍ എയ്ഡ്‌സ് പ്രതിജ്ഞയെടുത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ജനറല്‍ ആശുപത്രിക്കു മുന്‍വശത്ത് റെഡ് റിബ്ബണ്‍ മാതൃകയില്‍ മെഴുകുതിരികള്‍ തെളിയിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് നഴ്‌സിംഗ് സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി തെളിയിച്ച് പരിപാടിയില്‍ പങ്കുചേര്‍ന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.