കാസര്‍കോട് : പ്രമാദമായ ദേവലോകം ഇരട്ടകൊലക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒന്നര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ. കര്‍ണ്ണാടക സാഗര്‍ ജന്നത്ത് ഗെല്ലി ഇക്കേറി റോഡ് സ്വദേശി ഇമാം ഹുസൈനെ (52) തിരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (രണ്ട്) നിര്‍ണ്ണായകമായ വിധി പ്രസ്‌താവിച്ചത്. രാവിലെ വിധി പ്രസ്‌താവിക്കുമെന്ന് കരുതി നിരവധി പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്. എന്നാല്‍ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് കോടതി വിധിയുണ്ടായത്.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷവിധിക്കുന്ന അപൂര്‍വം കേസുകളിലൊന്നാണിത്. 69 സാക്ഷികളുണ്ടായതില്‍ 39പേരെ വിസ്തരിച്ചു. ദുര്‍മന്ത്രവാദിയായ ഇമാം ഹുസൈന്‍ പെര്‍ള ദേവലോകത്തെ വീട്ടിലെത്തിയെന്നുള്ള സാക്ഷിമൊഴി കോടതി പ്രധാനമായി പരിഗണിച്ചു.
1993 ഒക്ടോബര്‍ ഒമ്പതിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പെര്‍ള ദേവലോകത്തെ കര്‍ഷകദമ്പതിമാരായ ശ്രീകൃഷ്ണഭട്ട്, ശ്രീമതി എന്നിവരാണ് വീട്ടില്‍ കൊല്ലപ്പെട്ടത്. വീട്ടുപറമ്പിലെ നിധി എടുത്തുകൊടുക്കാമെന്ന് മോഹിപ്പിച്ച് ശ്രീകൃഷ്ണഭട്ടിനെ ഇമാം ഹുസൈന്‍ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ചു കൊന്നുവെന്നാണ് കേസ്. പിന്നീട് ഭാര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ ഇമാം ഹുസൈനെ 2012 ഏപ്രില്‍ 20ന് കര്‍ണാടക തുംഗൂര്‍ നീലമംഗലത്ത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി.സന്തോഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്യുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment