Latest News

ജനങ്ങള്‍ക്ക് ആശ്വാസമായി യൂത്ത്‌ലീഗ് കുടിവെള്ള വിതരണം


കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടന്ന മുനിസിപ്പല്‍ സ്റ്റേഡിയല്‍ പൊരിവെയിലത്ത് ക്യൂ നിന്ന ജനങ്ങള്‍ക്ക് ആശ്വസമായി ചെങ്കള പഞ്ചായത്ത് യൂത്ത്‌ലീഗിന്റെ കുടിവെള്ള വിതരണം. 

നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ ആയിരക്കണക്കിന് പേര്‍ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നതിനിടയിലാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വാട്ടര്‍ ടാങ്ക് നിറയെ വെള്ളവുമായെത്തിയത്.
കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബി.കെ.അബ്ദുസമദ് നിര്‍വ്വഹിച്ചു. ബി.എം.എ.ഖാദര്‍, സുബൈര്‍ മാര, ഹാഷിം ബംബ്രാണി, ഷൗക്കത്ത് പടുവടുക്ക, വൈ.എ.മുഹമ്മദ് കുഞ്ഞി, ജാസിര്‍ ചെങ്കള, അഷറഫ് എരുതുംകടവ്, ടി.എം.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.