Latest News

കടന്നല്‍ കുത്തേററ് വ്യദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്


ഉദുമ: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്ന പോവുകായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടന്നല്‍ കുത്തേററു. ഉദുമ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിക്കും ബാര ഗവ: ഹൈസ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കുമാണ് കടന്നല്‍ കുത്തേററ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വെടിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്ത് വെച്ച് വെളളിയാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ബാര ഗവ: ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സിലെ അഭിനന്ദ്, എട്ടാം ക്ലാസ്സിലെ മനു നാരായണന്‍, മൂന്നാം ക്ലാസ്സിലെ രഞ്ജിമ, ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സുകാരന്‍ അജ്മല്‍ എന്നിവരെയാണ് കടന്നല്‍ കൂട്ടം അക്രമിച്ചത്. 

അജ്മല്‍, രഞ്ജിമ എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും, മററുളളവരെ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.