കാസര്‍കോട് : ഒന്നുമറിയാതെ ഉമ്മയുടെ ചുമലില്‍ തലചായ്‌ച്ചുറങ്ങുകയാണ് കുഞ്ഞ് ആയിഷ. അവള്‍ പുഞ്ചിരിക്കുന്നതും കാഴ്‌ച്ചകള്‍ കാണുന്നതും, കമിഴ്‌ന്നു വീഴുന്നതും കാണാന്‍ കൊതിച്ചിരിക്കുന്ന ഉമ്മ മിസ്‌രിയക്കിനി സന്തോഷത്തിന്റെ നാളുകള്‍.
ആയിഷയുടെ ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ലഭിച്ചത് 30,000 രൂപയുടെ സാന്ത്വനം. ആശ്വാസകിരണം പദ്ധതി പ്രകാരം അമ്മയ്‌ക്ക് പെന്‍ഷനും ബി.പി.എല്‍ കാര്‍ഡും നല്‍കി.
നെല്ലിയടുക്കത്തെ തലയ്‌ക്കല്‍ വീട്ടില്‍ അസനാര്‍-ആയിഷ ദമ്പതികളുടെ രണ്ടാമത്തെ മകളായ ആയിഷയ്‌ക്ക് ജനിച്ച് 42-ാം ദിവസം മുതലാണ് അസുഖം കണ്ടു തുടങ്ങിയത്. ഇപ്പോള്‍ ഒന്നര വയസ്സായി. കൈകള്‍ മെല്ലിച്ച് കണ്ണുകള്‍ പുറത്തേക്ക് തള്ളി വന്നപ്പോഴാണ് ആയിഷയെ ഡോക്‌ടറെ കാണിക്കുന്നത്.

ഒരാഴ്‌ച്ചയോളം മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സില്‍ ഐ.സി.യുവില്‍ കിടന്നു. തലയില്‍ രക്തം കട്ട പിടിക്കുന്നതുകൊണ്ടാണ് ഈ അവസ്ഥ വന്നതെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്നിങ്ങോട്ട് നിരവധി ചികിത്സകള്‍. പക്ഷേ ഒന്നും ഫലം കണ്ടില്ല. ഭാരിച്ച ചികിത്സാചെലവുകള്‍ ഇവര്‍ക്ക് താങ്ങാവുതിലും അപ്പുറമായിരുന്നു. ഇതിനു പുറമേ എല്ലാ ദിവസവും ഫിസിയോതെറാപ്പി ചെയ്യാനുള്ള തുകയും കണ്ടെത്തണം.
നിരവധി പേരില്‍ നിന്നും കടം വാങ്ങിയും വായ്‌പയെടുത്തുമൊക്കെയാണ് അസനാര്‍ മകളുടെ ചികിത്സയ്‌ക്കുള്ള പണം കണ്ടെത്തുന്നത്. കൂലിപ്പണിക്കാരനായ അസനാര്‍ ജോലി ചെയ്‌ത് കിട്ടുന്ന വരുമാനം വീട്ടുചെലവിനും ചികിത്സയ്‌ക്കും മതിയാവില്ല. തുടര്‍ ചികിത്സ എങ്ങനെ നടത്തുമെന്നറിയാതെ ആശങ്കപ്പെടുമ്പോഴാണ് ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ചറിയുന്നത്.
മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് തങ്ങളുടെ സങ്കടം ബോധിപ്പിക്കാന്‍ ആയിഷയെയും കൂട്ടി മിസ്‌രിയയും അസനാറും എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ധനസഹായം നിറകണ്ണുകളോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ മിസ്‌രിയ ഏറ്റുവാങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Umman Chandi, Fund

No comments:
Post a Comment