Latest News

അച്ഛനും മകള്‍ക്കും അസ്ലീലസന്ദേശം: കാഞ്ഞങ്ങാട് ഇരുപത്തിരണ്ടുകാരനെതിരെ കേസ്‌

കാഞ്ഞങ്ങാട്: അശ്ലീല മെസേജ് അയച്ചു പിതാവിനെയും മകളേയും ശല്യപ്പെടുത്തിയതിനു യുവാവിനെതിരേ കേസെടുത്തു. നിലേശ്വരം ചായ്യോത്തെ വെളുത്തമ്പാടിയുടെ മകന്‍ രാമനാഥന്റെ പരാതിയില്‍ പരപ്പ കനകപ്പള്ളിയിലെ പി.സി വൈശാഖ്(22)നെതിരേ കോടതി നിര്‍ദേശപ്രകാരമാണു പോലീസ് കേസെടുത്തത്.

ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (രണ്ട്) യാണ് കേസെടുക്കാന്‍ നിലേശ്വരം പോലീസിനു നിര്‍ദേശം നല്‍കിയത്. ഭര്‍തൃമതിയായ യുവതിക്കും യുവതിയുടെ പിതാവിനും മൊബൈല്‍ ഫോണില്‍ ഭീഷണി സന്ദേശങ്ങളും അശ്ലീല സന്ദേശങ്ങളുമയച്ച് ശല്യപ്പെടുത്തിയെന്നാണു പരാതി. രാമനാഥന്റെ മകള്‍ വൈജയുടേയും രാമനാഥന്റെയും ഫോണുകളിലേക്കു ഗള്‍ഫിലുള്ള വൈശാഖ് കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം അശ്ലീലവും ഭീഷണിയും അടങ്ങിയ മെസേജ് അയച്ച് ശല്യപ്പെടുത്തുകയാണെന്നാണു പരാതിയില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mobile, Message, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.