Latest News

ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിനിടെ പഞ്ചായത്തംഗത്തിന്റെ വീട്ടില്‍നിന്ന് 37 പവന്‍ കവര്‍ന്നു


മമ്പാട്:ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങ് നടക്കുന്നതിനിടെ വീട്ടില്‍നിന്ന് 37.5 പവന്‍ മോഷണംപോയി. മമ്പാട് പഞ്ചായത്തംഗം പൊങ്ങല്ലൂരിലെ എരഞ്ഞിക്കല്‍ മോയിന്‍കുട്ടിയുടെ വീട്ടില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മകന്റെ നിക്കാഹ് ചടങ്ങിന് എടവണ്ണ കുണ്ടുതോട്ടെ ഓഡിറ്റോറിയത്തിലേക്ക് പോയതായിരുന്നു കുടുംബം. മോയിന്‍കുട്ടിയുടെ ഭാര്യയുടെയും മകളുടെയും മരുമകളുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഇവര്‍ വിവാഹച്ചടങ്ങിന് പോകുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ കിടപ്പുമുറിയിലെ അലമാരയില്‍ അഴിച്ചുവെച്ച് ഫാന്‍സി ആഭരണങ്ങള്‍ അണിയുകയായിരുന്നു.

വൈകീട്ട് 6.30ന് വീട് പൂട്ടിയിറങ്ങി 9.15ന് തിരിച്ചെത്തിയെന്ന് മോയിന്‍കുട്ടി പറയുന്നു. പോകുമ്പോള്‍ വൈദ്യുതി ഓഫാക്കിയിരുന്നില്ല. തിരിച്ചെത്തിയപ്പോള്‍ ഇന്‍വെര്‍ട്ടറും വൈദ്യുതിയും ഓഫാക്കിയ നിലയിലായിരുന്നു. വീടിന്റെ അടുക്കള ഭാഗത്തോട് ചേര്‍ന്ന മുറിയുടെ ഗ്രില്ലിന്റെ കുറ്റിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് കരുതുന്നു. അടുക്കളവാതിലിന്റെയും ഡൈനിങ് ഹാളിന്റെയും പൂട്ടുകള്‍ കുത്തിത്തുറന്ന നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. മറ്റു നാല് മുറികളിലും മോഷ്ടാവ് തിരിച്ചില്‍ നടത്തിയതിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

വളകള്‍, മാലകള്‍, മോതിരങ്ങള്‍, കൈചൈയിനുകള്‍, സ്വര്‍ണച്ചെയിനുള്ള വാച്ച് എന്നിവ ഉള്‍പ്പെടെയുള്ള സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.

വീടിനുള്ളില്‍ മുളകുപൊടി വിതറിയ നിലയിലായിരുന്നു. നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ പോലീസും മലപ്പുറത്തു നിന്ന് വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.