Latest News

ബ്‌ളേഡ് മാഫിയ ഭീഷണിയെ തുടര്‍ന്ന് വിഷം കഴിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു

നെയ്യാറ്റിന്‍കര: ബ്‌ളേഡ് മാഫിയ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരില്‍ ഭാര്യയും മരിച്ചു. പനച്ചമൂട് ചെക്കട്ട് വിളാകം മേലേതില്‍ വീട്ടില്‍ ശശിഇന്ദിര ദമ്പതികളുടെ മകന്‍ ശരത്തിന്റെ ഭാര്യ സിനു (25)വാണ് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ശരത് വ്യാഴാഴ്ച തന്നെ മരണപ്പെട്ടിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടില്‍ വിഷം കഴിച്ച് അവശനിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഇലക്ട്രിക് കട നടത്തി വരികയായിരുന്നു ശരത് കച്ചവട ആവശ്യങ്ങള്‍ക്കായി
വട്ടിപ്പലിശക്കാരില്‍നിന്നും ബ്‌ളേഡുകാരില്‍നിന്നും പണം കടം എടുത്തിരുന്നു. പറഞ്ഞ സമയത്ത് പണം കൊടുക്കാന്‍ കഴിയാത്തതുകാരണം ഇവര്‍ കടയില്‍ച്ചെന്ന് ബഹളമുണ്ടാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് ജീവനൊടുക്കാന്‍ ദമ്പതിമാര്‍ തീരുമാനിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Poison, Couples, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.